മോശം തക്കാളിക്കുവേണ്ടി മത്സരം; സ്പെയിനിലെ മത്സരത്തിൽ പങ്കെടുത്തത് ഡസനിലേറെ കര്‍ഷകര്‍
വ്യത്യസ്തമായ സംസ്‌കാരം കൊണ്ടും ഉത്സവാഘോഷങ്ങള്‍ക്കൊണ്ടും വ്യത്യസ്തമാണ് സ്‌പെയിന്‍. അവിടുത്തെ ഈ വ്യത്യസ്തത കൊണ്ട് ഒരുപാട് സഞ്ചാരികളുടെ ഇഷ്ട ഇടമാണ് സ്‌പെയിന്‍.
സ്‌പെയിനിലെ തക്കാളിയേറ് മത്സരം ഏറെ പ്രസിദ്ധമാണ്. സ്‌പെയിനില്‍ നടന്ന വ്യത്യസ്തമായ മറ്റൊരു തക്കാളി മത്സരമാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. ഏറ്റവും മോശം തക്കാളിക്കുവേണ്ടി നടത്തിയ മത്സരമാണത്. മത്സരത്തില്‍ സ്‌പെയിനില്‍നിന്നുള്ള നിരവധി കര്‍ഷകരാണ് പങ്കെടുത്തത്. ഓരോരുത്തരും തങ്ങളുടെ കൃഷിയിടത്തില്‍ നിന്നുശേഖരിച്ച ഏറ്റവും മോശം തക്കാളികള്‍ മത്സരത്തിനെത്തിച്ചു. ഏറ്റവും മോശം തക്കാളി കൊണ്ടുവന്ന കര്‍ഷകനാണ് സമ്മാനം.
No comments