Featured Posts

Breaking News

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി ഒരാഴ്ചത്തേക്ക്​ സ്‌റ്റേ ചെയ്തു


ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ സംസ്​ഥാനത്ത്​ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ്​ ജസ്റ്റിസ് എ.എന്‍. ഖാന്‍വിക്കറിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്. ഒരാഴ്ചത്തേക്കാണ്​ സ്​റ്റേ.

സെപ്തംബര്‍ അഞ്ച്​ മുതല്‍ പരീക്ഷ ആരംഭിക്കാനുള്ള തയാറെടുപ്പുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ്​ സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കണമെന്നാണ്​ കോടതി നിർദേശം. 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. എസ്.എസ്.എല്‍.സി പരീക്ഷയും പ്ലസ്ടു പരീക്ഷയും കോവിഡ് സാഹചര്യത്തില്‍ വിജയകരമായി നടത്തിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്നും ഇത് വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും കോടതി പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

No comments