ജമാഅത്തെ ഇസ്ലാമി മുൻ കേരള അമീർ ടി.കെ അബ്ദുല്ല അന്തരിച്ചു
കോഴിക്കോട്: പ്രമുഖ പണ്ഡിതനും പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി മുൻ കേരള അമീറും മുസ്ലിം വ്യക്തിനിയമ ബോർഡ് സ്ഥാപകാംഗവുമായ ടി.കെ. അബ്ദുല്ല അന്തരിച്ചു. 92 വയസായിരുന്നു. കുറ്റ്യാടി ചെറിയകുമ്പളത്തെ വസതിയിലായിരുന്നു അന്ത്യം. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൗണ്‍സില്‍ അംഗവും അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗവുമാണ്. പ്രബോധനം വാരികയുടെ മുൻ ചീഫ് എഡിറ്ററായിരുന്നു. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് പാറക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഇന്ന് രാത്രി ഏഴു മുതൽ കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെക്കും.
No comments