Featured Posts

Breaking News

കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മന്ത്രി റിയാസ്; പദ്ധതി പൂര്‍ത്തിയാക്കാത്തതിന് പിഴ


കോഴിക്കോട്: റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം കാണിച്ച കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ ശക്തമായ നടപടി. കോഴിക്കോട് ജില്ലയിലെ കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കാനാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ശുപാര്‍ശ ചയ്തത്. ദേശീയ പാത 766ല്‍ നടക്കുന്ന പ്രവര്‍ത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് നടപടി.

കരാര്‍ രംഗത്തെ ശക്തരായ നാഥ് ഇന്‍ഫാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കാനാണ് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ നിര്‍ദേശം നല്‍കി.

ദേശീയപാത 766 തിരുവമ്പാടിക്കടുത്ത് പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവര്‍ത്തിയിലാണ് കരാറുകാരായ നാഥ് കണ്‍സ്ട്രക്ഷന്‍സ് അലംഭാവം വരുത്തിയത്. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് സെപ്തംബര്‍ മാസത്തില്‍ ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശവും മന്ത്രി നല്‍കിയിരുന്നു.

ഒരു ഭാഗത്ത പ്രവര്‍ത്തി ഒക്ടോബര്‍ 15 നകം തീര്‍ക്കണം എന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കരാറുകാരന്‍ മന്ത്രിയുടെ നിര്‍ദേശത്തിന് കാര്യമായ വില നല്‍കിയില്ല. തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് മന്ത്രി തിരിഞ്ഞിരിക്കുന്നത്. സമയബന്ധിതമായി പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.

നിയമസഭയിലും കരാറുകാരെ കൂട്ടിവരുന്ന എം.എല്‍.എമാരെയും മന്ത്രി വിമര്‍ശിച്ചിരുന്നു. അഴിമതി കരാര്‍ രംഗത്ത് വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവും മന്ത്രി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് നിയമസഭയില്‍ മന്ത്രി നടത്തിയ പ്രസംഗത്തിന് ശേഷമുള്ള ആദ്യത്തെ നടപടിയാണ് ഇത്.

No comments