Featured Posts

Breaking News

പുതിയ എയ്‌റോ 13 ലാപ്‌ടോപ്പ് അവതരിപ്പിച്ച് എച്ച്.പി


കൊച്ചി: എച്ച്.പിയുടെ ഏറ്റവും ഭാരം കുറഞ്ഞ ലാപ്‌ടോപ്പായ എയ്‌റോ 13 വിപണിയില്‍ അവതരിപ്പിച്ചു. ഒരു കിലോഗ്രാമില്‍ താഴെ മാത്രം ഭാരമുള്ള എയ്റോ 13 പുറത്തിറക്കുന്നതിലൂടെ പവിലിയന്‍ സീരീസ് വിപുലീകരിക്കുകയാണ് കമ്പനി. മൈക്രോ എഡ്ജ് 13.3 ഇഞ്ച് ഡിസ്‌പ്ലേയും 1920 x 1200 (ഡബ്‌ള്യു യു എക്‌സ് ജി എ) റെസല്യൂഷനും ഉള്ളതിനാല്‍ ഇത് യഥാര്‍ത്ഥ നിറങ്ങളും ഫ്‌ലിക്കര്‍ ഫ്രീ സ്‌ക്രീനുമടക്കം മികച്ച കാഴ്ചാനുഭവം നല്‍കുന്നു.

ബാങ് & ഒലുഫ്‌സെന്‍ ഡ്യുവല്‍ സ്പീക്കറുകള്‍ മികച്ച ഓഡിയോ നിലവാരം വാഗ്ദാനം ചെയ്യുന്നു. നാച്ചുറല്‍ സില്‍വര്‍, പെയില്‍ റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലാപ്‌ടോപ്പ് ലഭ്യമാണ്. കൃത്യമായ അകലത്തില്‍ ക്രമീകരിച്ചിരിക്കുന്ന കീബോര്‍ഡില്‍ സുഖപ്രദമായ ടൈപ്പിംഗ് അനുഭവം നല്‍കുന്നതിനായി ബാക്ക് ലിറ്റ് സംവിധാനവുമൊരുക്കിയിട്ടുണ്ട്.

റേഡിയന്‍ ഗ്രാഫിക്‌സോട് (Radeon Graphics) കൂടിയ എഎംഡി റൈസണ്‍ (AMD Ryzen) 5 പ്രോസസറാണ് എയ്‌റോ 13 ലുള്ളത്. ഇത് 16 ജി.ബി റാമും എസ്.എസ്.ഡി സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ഒരു സൂപ്പര്‍സ്പീഡ് യുഎസ്ബി ടൈപ്പ്-സി, രണ്ട് സൂപ്പര്‍സ്പീഡ് യുഎസ്ബി ടൈപ്പ്-എ, ഒരു എച്ച്ഡിഎംഐ 2.0, ഒരു എസി സ്മാര്‍ട്ട് പിന്‍, ഒരു ഹെഡ്‌ഫോണ്‍/മൈക്രോഫോണ്‍ കോംബോ എന്നിവയ്ക്കായുള്ള പോര്‍ട്ടുകളാണ് എയ്‌റോ 13 ലുള്ളത് .

പത്ത് മണിക്കൂര്‍ വരെ ബാറ്ററി ലൈഫാണ് പുതിയ എയ്‌റോ 13ന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എച്ച്.പി. ഫാസ്റ്റ് ചാര്‍ജ്ജ് ഓപ്ഷനും നല്‍കിയിട്ടുണ്ട്. സിസ്റ്റം ഓഫായിരിക്കുമ്പോള്‍ 65 വാട്ട് ബാറ്ററി ഉപയോഗിച്ച് കേവലം മുപ്പത് മിനിറ്റിനുള്ളിലും, 45 വാട്ട് ബാറ്ററി ഉപയോഗിച്ച് കേവലം 45 മിനിറ്റിനുള്ളിലും അന്‍പത് ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 72,999 രൂപയാണ് എച്ച്.പി പവിലിയന്‍ എയ്‌റോ 13 ന്റെ വില.


English Summary: HP launches Aero 13, HP's lightest laptop. The company is expanding its pavilion series with the launch of the Aero 13, which weighs less than a kilogram. The MicroEdge has a 13.3-inch display with a resolution of 1920 x 1200 (WUXGA), giving it a great viewing experience, including real colors and a flicker-free screen.

No comments