Featured Posts

Breaking News

സോൾഷ്യെയറെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്

 


ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ ദയനീയ തോൽവികൾക്ക്​ പിന്നാലെ മുഖ്യപരിശീലക സ്​ഥാനത്തുനിന്ന്​ ഒലെ ഗണ്ണർ സോൾഷ്യെയറെ മഞ്ചാസ്റ്റർ യുനൈറ്റഡ്​ പുറത്താക്കി. കഴിഞ്ഞ ഏഴ്​ മത്സരങ്ങളിൽനിന്ന്​ ഒരു വിജയം മാത്രമാണ്​ മാഞ്ച​സ്റ്ററിന്​ നേടാനായത്​. ശനിയാഴ്ച വാറ്റ്​​േഫാഡിനോട്​ 4-1നാണ്​ പരാജയം രുചിച്ചത്​. ഇതോടെയാണ് സോൾഷ്യെയറുടെ​ പരിശീലനത്തിന്​ അന്ത്യമായത്​. മുൻ മിഡിൽഫീൽഡർ മൈക്കൽ കാരിക്കിനാണ്​ താൽക്കാലിക ചുമതല.

ഒലെ ഗണ്ണർ സോൾഷ്യെയർ തന്‍റെ മാനേജർ സ്ഥാനം ഉപേക്ഷിച്ചതായി മാഞ്ചസ്റ്റർ യുനൈറ്റഡ് അധികൃതർ അറിയിച്ചു. 'ഓലെ എപ്പോഴും മാഞ്ചസ്റ്റർ യുനൈറ്റഡിൽ ഒരു ഇതിഹാസമായിരിക്കും. ഈ വിഷമകരമായ തീരുമാനത്തിൽ ഞങ്ങൾ എത്തിയതിൽ ഖേദമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾ നിരാശാജനകമായിരുന്നെങ്കിലും, ദീർഘകാല വിജയത്തിനുള്ള അടിത്തറ പുനർനിർമിക്കാൻ അദ്ദേഹത്തിന്​ സാധിച്ചു' -ക്ലബ്​ ​പ്രസ്​താവനയിൽ അറിയിച്ചു.

തുടർച്ചയായ തോൽവികളെ തുടർന്ന്​ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ യുനൈറ്റഡിന്‍റെ സാധ്യതകൾ മങ്ങിയിട്ടുണ്ട്​. ഒന്നാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ 12 പോയിന്‍റ്​ പിന്നിലായി പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ലീഗ് കപ്പിൽ നിന്ന് പുറത്താവുകയും ചെയ്​തു.

സോൾഷ്യെയറുടെ കോച്ചിംഗ് ടീമിന്‍റെ ഭാഗമായിരുന്ന മൈക്കൽ കാരിക്ക് ചാമ്പ്യൻസ്​ ലീഗിൽ ചൊവ്വാഴ്ച വിയ്യാറിയലുമായി നടക്കുന്ന നിർണായക മത്സരത്തിൽ കോച്ചായി ചുമതലയേൽക്കും. വരും ആഴ്ചകളിൽ സ്ഥിരമായ നിയമനത്തിനു പകരം സീസൺ അവസാനം വരെ ഇടക്കാല കോച്ചിനെ നിയമിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും യുനൈറ്റഡ് അറിയിച്ചു.

No comments