Featured Posts

Breaking News

തോല്‍വിയും ജയവും കളിയുടെ ഭാഗം,കോലിയുടെ മകള്‍ക്ക് വരെ ഭീഷണിയെന്നത് ദൗര്‍ഭാഗ്യകരം- ഇന്‍സമാം ഉള്‍ ഹഖ്തോല്‍വിയും ജയവും കളിയുടെ ഭാഗം,കോലിയുടെ മകള്‍ക്ക് വരെ ഭീഷണിയെന്നത് ദൗര്‍ഭാഗ്യകരം- ഇന്‍സമാം ഉള്‍ ഹഖ്


വിരാട് കോലിയുടെ മകള്‍ക്ക് ഭീഷണിയുണ്ടെന്ന് കേട്ടു. ക്രിക്കറ്റ് എന്നത് ഒരു കായിക വിനോദമാണെന്ന് ആളുകള്‍ മനസ്സിലാക്കണം. ഞങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ ഒരേ സമൂഹത്തിന്റെ ഭാഗമാണ്. കോലിയുടെ ബാറ്റിംഗിനെയോ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെയോ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ കുടുംബത്തെ ടാര്‍ഗെറ്റ് ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് ഷമിയുടെ കാര്യത്തിലും സമാനമായ സംഭവമുണ്ടായി. ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്. ആളുകള്‍ കോലിയുടെ കുടുംബത്തെ ആക്രമിക്കുന്നത് കണ്ട് ഞാന്‍ വല്ലാതെ വേദനിച്ചു,' ഇന്‍സമാം തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

'ടൂര്‍ണമെന്റിലെ നിര്‍ണായകമായ ഒരു മത്സരമായിരുന്നു അത്. ഒരുപക്ഷേ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട മത്സരം. ഇന്ത്യ കളിച്ച രീതി കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയി - ഇന്‍സമാം പറഞ്ഞു. ഇന്ത്യയെ പോലെ നിലവാരം പുലര്‍ത്തുന്ന ഒരു ടീമിന് എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വിരാട് കോലി പോലും സിംഗിള്‍ എടുത്ത് സ്ട്രൈക്ക് മാറാന്‍ പോലും പാടുപെടുകയായിരുന്നെന്നും ഇന്ത്യ ന്യൂസിലന്റ് മത്സരത്തില്‍ ഇന്ത്യയയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോല്‍വിയും ജയവും കളിയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച ഇന്‍സമാം തങ്ങളുടെ ടീമിന്റെ തോല്‍വി അംഗീകരിക്കാന്‍ ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

No comments