Featured Posts

Breaking News

വിദ്യാർഥികൾക്ക്​ ബഹിരാകാശത്ത്​ നിന്ന്​​ തത്സമയ ക്ലാസെടുത്ത്​ ചൈനീസ്​ ബഹിരാകാശ യാത്രികർ


ബെയ്​ജിങ്​: വിദ്യാർഥികൾക്ക്​ ബഹിരാകാശ നിലയത്തിൽ വെച്ച്​ തത്സമയ ഭൗതികശാസ്ത്ര പാഠം ചൊല്ലിക്കൊടുത്ത്​ ചൈനയിലെ ബഹിരാകാശ സഞ്ചാരികൾ. രാജ്യത്തെ അഞ്ച്​ നഗരങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക്​ വേണ്ടിയാണ്​ നിർമ്മാണത്തിലിരിക്കുന്ന ബഹിരാകാശ നിലയത്തിൽ നിന്ന് തത്സമയ ഭൗതികശാസ്ത്ര പാഠം സ്ട്രീം ചെയ്തത്​.

ബഹിരാകാശയാത്രികർ, ബഹിരാകാശത്തെ ജീവിത സാഹചര്യങ്ങൾ, വസ്തുക്കളുടെ ചലനം എന്നിവ വിശദീകരിക്കുകയും അവർക്ക് സ്റ്റേഷന്‍റെ ഒരു വെർച്വൽ ടൂർ നൽകുകയും ചെയ്തു. സ്​റ്റേഷനിലെ ഏക വനിതാ ബഹിരാകാശ സഞ്ചാരിയായ വാങ് യാപിംഗ് പാഠ സമയത്ത് പ്രധാന പരിശീലകയായി പ്രവർത്തിച്ചു. പൊതുജനങ്ങൾക്കും ലൈവ്​ സ്​ട്രീം കാണാനുള്ള അവസരമൊരുക്കിയിരുന്നു.

മൂന്ന്​ പേരടങ്ങിയ സംഘം സ്​പെയ്​സ്​ സ്​റ്റേഷനിൽ ഒക്​ടോബറിലാണ്​ എത്തിയത്​. ആറ്​ മാസക്കാലം സ്​റ്റേഷനിൽ ചിലവഴിക്കും. അടു​ത്ത വർഷാവസാനത്തേക്ക്​ നിർമാണം പൂർത്തിയാക്കുന്നതിന്​ മുമ്പായി ചില പ്രധാനപ്പെട്ട ജോലികൾ ചെയ്​ത്​ തീർക്കലാണ്​ മൂവരുടെയും ദൗത്യം. അതേസമയം, ഒക്​ടോബറിൽ വാങ്​ സ്​പെയ്​സ്​ വാക്​ നടത്തുന്ന ആദ്യത്തെ ചൈനീസ്​ വനിതയായി മാറിയിരുന്നു.

2003-ൽ ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചതിനുശേഷം ചൈനയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യമാണ് ഷെൻഷൗ-13. റഷ്യയ്ക്കും യുഎസിനും ശേഷം അങ്ങനെ ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ്​ ചൈന. പെർമനന്‍റ്​ സ്​റ്റേഷനിലെ രണ്ടാമത്തെ ക്ര്യൂ ആണ്​ വാങ്ങും സംഘവും.

പൂർത്തിയാകുമ്പോൾ ഏകദേശം 66 ടൺ ഭാരമായിരിക്കും ചൈനയുടെ സ്​പെയ്​സ്​ സ്​റ്റേഷനുണ്ടാവുക. 1998-ൽ ആദ്യ മൊഡ്യൂൾ വിക്ഷേപിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്​ ഇപ്പോൾ ഏകദേശം 450 ടൺ ഭാരമുണ്ട്. അത്​ വെച്ച്​ നോക്കു​േമ്പാൾ ചൈനയുടേത്​ വളരെ ചെറുതാണ്​.

No comments