ചതിയന്‍, ഗതികെട്ടവൻ, വെറുക്കപ്പെട്ടവൻ, കെട്ടുപോയ സൂര്യൻ; മുഖ്യമന്ത്രിക്കെതിരേ ആളിക്കത്തി അൻവർ
സമാനതകളില്ലാത്ത തിരിച്ചടിയാണ് പി.വി. അന്‍വര്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിയിരിക്കുന്നത്. സ്വതന്ത്ര എംഎല്‍എ എന്നതിലുപരി സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമാണ് അന്‍വറെന്നതാണ് ഇതില്‍ ശ്രദ്ധേയം. സ്വന്തം പാര്‍ട്ടി എംഎല്‍എയില്‍നിന്നാണ് അക്ഷരാര്‍ഥത്തില്‍ മുഖ്യമന്ത്രിക്കുനേരെ ഇത്രയും രൂക്ഷമായ വിമര്‍ശനമുണ്ടായിരിക്കുന്നത്.
തുറന്ന് പറച്ചിലിനൊടുവില്‍ സിപിഎം പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍ ഇനി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഉയര്‍ത്തിയ ആരോപണത്തിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പരസ്യപ്രതികരണം വിലക്കി മണിക്കൂറുകള്‍ക്കം അന്‍വര്‍ മുഖ്യമന്ത്രിക്കെതിരേതന്നെ പരസ്യമായി തുറന്നടിച്ചിരിക്കുകയാണ്.

ചതിയന്‍, ഗതിക്കെട്ടവന്‍, പാര്‍ട്ടി പ്രവര്‍ത്തകരാൽ വെറുക്കപ്പെട്ടവന്‍, കെട്ടുപോയ സൂര്യന്‍, ഏകാധിപതി തുടങ്ങിയ വിശേഷണങ്ങളാണ് വാര്‍ത്താസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് അൻവർ നല്‍കിയത്. ബന്ധപ്പെട്ട ഒരു സഖാവ് പോലും മുഖ്യമന്ത്രി പിണറായി വിജയനേക്കുറിച്ച് നല്ലത് പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ പറയുകയുണ്ടായി.
കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസുകള്‍ പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രിയെ ആവര്‍ത്തിച്ച് വെല്ലുവിളിക്കുകയുംചെയ്തു അന്‍വര്‍. തന്നെ സ്വര്‍ണക്കടത്തുകാരനായി പൊതുസമൂഹത്തിനുമുന്നില്‍ ചിത്രീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് അന്‍വര്‍ മുഖ്യമന്ത്രിക്കെതിരേ തിരിഞ്ഞത്.
കഴിഞ്ഞ പത്രസമ്മേളനങ്ങളിലെല്ലാം മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരായി പറയാതിരിക്കാന്‍ അതീവ ശ്രദ്ധകാണിച്ചിരുന്ന അന്‍വര്‍, ഇന്നുപക്ഷേ അതിരുകളില്ലാതെ തുറന്നടിച്ചു. സിപിഎമ്മില്‍ ഏകാധിപത്യ മനോഭാവമാണെന്നും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുപോലും അതിന് കീഴടങ്ങേണ്ടിവന്നെന്നും പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയാല്‍ ചോദ്യംചെയ്യാന്‍ പാടില്ലെന്നാണ് സിപിഎമ്മിലെ അവസ്ഥയെന്നും അന്‍വര്‍ തുറന്നുപറഞ്ഞു.
എഡിജിപി തരുന്ന വാറോല വായിക്കുന്ന ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാര്‍ട്ടിയും പരിശോധിക്കണമെന്നും അന്‍വര്‍ പറഞ്ഞു. എങ്ങനെയൊക്കെ ആ മനുഷ്യന്‍ എന്നെ ചതിച്ചിട്ടുണ്ടെന്ന് കേരളത്തില്‍ ജനങ്ങള്‍ മനസ്സിലാക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അന്‍വര്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിവരിച്ചത്. ആരാണ് മനുഷ്യന്‍ എന്ന് ചോദിപ്പോള്‍ 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി' എന്ന് അന്‍വര്‍ കൃത്യമായി മാധ്യമങ്ങള്‍ക്ക് മറുപടിയും നല്‍കി.