വടകരയില്‍ ഷാഫി പറമ്പില്‍, ഒരുലക്ഷത്തിലധികം ഭൂരിപക്ഷം...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. രണ്ട് എംഎല്‍എമാര്‍ നേര്‍ക്ക് നേര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ വിധി ആര്‍ക്കൊപ്പമാണെന്നറിയാന്‍ ഇനിയും കാത്തിരിക്കണം. ഇപ്പോഴിതാ, വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് വിജയം പ്രവചിച്ചിരിക്കുകയാണ് റാഷിദ് സി പി. നേരത്തെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് കയ്യടി നേടിയയാളാണ് റാഷിദ്.
വടകരയില്‍ ഷാഫി പറമ്പിലിന് 88,500-1,14,000 വോട്ടിന്റെ ഭൂരിപക്ഷമാണ് റാഷിദ് പ്രവചിക്കുന്നത്. 'ശൈലജ ടീച്ചര്‍ക്ക് പാര്‍ട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ല. ടീച്ചര്‍ അമ്മ വിളി പോലും പാര്‍ട്ടി സര്‍ക്കിളിന് അപ്പുറം വലിയ രീതിയില്‍ ഏശിയിട്ടില്ല. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലെ, മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കല്‍ ഗ്രാഫില്‍ നല്ല വേരിയേഷന്‍ ഉണ്ടായിരുന്നു' എന്നും റാഷിദ് അഭിപ്രായപ്പെട്ടു.
വോട്ടിംഗ് ശതമാനം അടക്കമുള്ള സി പി റാഷിദിന്റെ പ്രവചനം
യു ഡി എഫ് 48.5% - 53.5%
എല്‍ ഡി എഫ് 40.5 % - 44.%
ബി ജെ പി 6 % - 9.5 %
ഷാഫി പറമ്പില്‍, 88500 - 114000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും. വടകരയുടെ നിയുക്ത യുവ എം പി ക്ക് അഭിനന്ദനങ്ങള്‍.
ശൈലജ ടീച്ചര്‍ക്ക് പാര്‍ട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ല. ടീച്ചര്‍ അമ്മ വിളി പോലും പാര്‍ട്ടി സര്‍ക്കിളിന് അപ്പുറം വലിയ രീതിയില്‍ ഏശിയിട്ടില്ല. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലെ,മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കല്‍ ഗ്രാഫില്‍ നല്ല വേരിയേഷന്‍ ഉണ്ടായിരുന്നു.