Featured Posts

Breaking News

72,999 രൂപയുടെ സാംസങ് പ്രീമിയം ഫോൺ പാതിവിലക്ക്; കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ടും ആമസോണും


സാംസങ്ങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പായ എസ് സീരീസ് ഫോൺ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ..? എങ്കിൽ ഇതാണ് ഏറ്റവും ബെസ്റ്റ് ടൈം. കാരണം, ഗംഭീര ഫീച്ചറുകളുമായി 2022-ൽ 72,999 രൂപക്ക് ലോഞ്ച് ചെയ്ത ഗ്യാലക്സി എസ് 22 5ജി എന്ന ഫോണിന് ഇപ്പോൾ 50 ശതമാനം കിഴിവാണ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫർ ലഭിക്കാൻ ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം.

ഐഫോണിനെ വെല്ലുന്ന ക്യാമറയാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. സാംസങ്ങിന്റെ ഇമേജ് പ്രോസസിങ് അതിഗംഭീരമാണ്. വിഡിയോ ക്വാളിറ്റിയിൽ മാത്രമാണ് അൽപം പിറകിൽ.

കൈയ്യിലൊതുങ്ങുന്ന ഡിസൈനും എടുത്തുപറയണം. വെറും 6.1 ഇഞ്ചാണ് ഫോണിന്റെ വലിപ്പം. ഐഫോൺ 15, 15 പ്രോ എന്നിവയുടെ സ്ക്രീൻ സൈസിൽ ലഭിക്കുന്ന പ്രീമിയം ആൻഡ്രോയ്ഡ് ഫോൺ ആണ് ഗ്യാലക്സി എസ് 22. വളരെ നേർത്ത ബെസലുകളുള്ള ഡിസ്പ്ലേ സുഖമുള്ള കാഴ്ചാ അനുഭവം തന്നെ വാഗ്ദാനം ചെയ്യും.

സ്നാപ്ഡ്രാഗണിന്റെ ഫ്ലാഗ്ഷിപ്പ് സീരീസിലുള്ള 8 ജെൻ 1 എന്ന പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 2022-ലെ പ്രീമിയം ആൻഡ്രോയ്ഡ് ഫോണുകൾക്ക് കരുത്തേകിയത് ഇതേ പ്രോസസറാണ്.

50 എം.പിയുടെ ട്രിപ്പിൾ ബാക്ക് ക്യാമറയാണ് ഈ മോഡലിന്റെ പ്രത്യേകത. 6.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ, അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ , 25 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് എന്നിവയാണ് മറ്റു പ്രത്യേകതകൾ.

സാംസങ് ഗ്യാലക്സി എസ്22 5ജി നിലവിൽ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 36,999 രൂപയ്ക്കാണ്. 8 ജിബി റാമും 128 ജിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള മോഡലിനാണ് ഈ വില. ഫോൺ ഇതേ വിലക്ക് ആമസോണിലും ലഭ്യമാണ്.

News Short: Want to own Samsung's premium flagship S series phone? Then this is the best time. Because Flipkart is now offering 50 percent discount on Galaxy S22 5G, which was launched in 2022 at Rs 72,999 with great features. Notably, you don't need to use any bank's credit card or debit card to avail this offer.



Samsung 5g mobile

No comments