Featured Posts

Breaking News

സന്ദീപ് വധം: ഗൂഢാലോചനയിൽ ഉന്നതതല അന്വേഷണം വേണം -കോടിയേരി


തിരുവനന്തപുരം: തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്‍റേത് ക്രൂരമായ കൊലപാതകമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലയ്ക്ക് പിന്നിൽ ആർ.എസ്.എസ് - ബി.ജെ.പി സംഘമാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയിൽ പങ്കുള്ളവരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം പാർട്ടിയുടെ 20 പ്രവർത്തകർ കൊല്ലപ്പെട്ടു. 15 പേരെ കൊന്നതും ബി.ജെ.പി - ആർ.എസ്.എസ് സംഘമാണ്. കൊലക്ക് പകരം കൊലയെന്നത് സി.പി.എമ്മിന്‍റെ മുദ്രാവാക്യമല്ല -അദ്ദേഹം പറഞ്ഞു.

തലശ്ശേരിയിൽ ബി.ജെ.പി-ആർ.എസ്.എസ് നടത്തിയ പ്രകടനം മുസ്ലിംകൾക്ക് എതിരെയുള്ള കലാപാഹ്വാനമെന്ന് കോടിയേരി പറഞ്ഞു. വർഗീയ ധ്രുവീകരണത്തിന് ആർ.എസ്.എസും എസ്.ഡി.പി.ഐയും ശ്രമിക്കുകയാണ്. ഇതിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments