രണ്ട് പേർക്ക് കൂടി ഒമിക്രോൺ; രാജ്യത്ത് ആകെ കേസുകൾ 23
മുംബൈ: മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈയിലെത്തിയ 37 വയസുള്ളയാൾക്കും ഇയാളുടെ സുഹൃത്തായ യു.എസിൽ നിന്ന് തിരിച്ചെത്തിയ 36 വയസുള്ളയാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി.
രണ്ട് രോഗികൾക്കും ലക്ഷണങ്ങൾ ഇല്ലെന്നും ഇവർ ആശുപത്രിയിൽനിരീക്ഷണത്തിലാണെന്നുംആരോഗ്യവിഭാഗം അറിയിച്ചു.തുടർച്ചയായ രണ്ടാംദിവസമാണ് മഹാരാഷ്ട്രയിൽഒമിക്രോൺ കേസുകൾ സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ ഒമിക്രോൺ ബാധിതർ 23 ആയി.