Featured Posts

Breaking News

സമൂഹമാധ്യമത്തിലൂടെ ജനറല്‍ ബിപിന്‍ റാവത്തിനെ അപമാനിച്ച യുവതിക്ക് ജാമ്യം


ന്യൂഡല്‍ഹി: കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിനെ സമൂഹമാധ്യമത്തിലൂടെ 'വാര്‍ ക്രിമിനല്‍' എന്ന് വിളിച്ച് അപമാനിച്ച യുവതിക്ക് ജാമ്യം. ഹാജി പബ്ലിക് സ്‌കൂള്‍ മുന്‍ ഡയറക്ടര്‍ സബ്ബാ ഹാജിയെ ജാമ്യത്തില്‍ വിട്ടയച്ചതായി ബാര്‍ & ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ എട്ടിന് തമിഴ്നാട്ടില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ റാവത്ത് മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവര്‍ സമൂഹമാധ്യമത്തിലൂടെ ഈ പരാമര്‍ശം നടത്തിയത്.

സബ്ബയുടെ പോസ്റ്റുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ നിരവധി ആളുകള്‍ ഇവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അവര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുകയായിരുന്നു.

സബ് ഡയറക്ടറും അധ്യാപികയുമായിരുന്ന ദോഡയിലെ ഹാജി പബ്ലിക് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യവുമുയര്‍ന്നിരുന്നു. റാവത്തിനെതിരായ സബ്ബയുടെ പരാമര്‍ശം സ്ഥാപനത്തിന്റെ വീക്ഷണമല്ലെന്ന് വ്യക്തമാക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഒരു പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. ഉപാധികളോടെയാണ് സബ്ബയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

No comments