ബ്രസീലില്‍ കനത്ത മഴയില്‍ മരണം 171 ആയി; 120 പേരെ കാണാതായി
ബ്രസീലിയ | ബ്രസീലിലെ പെട്രോപോളീസില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 171 ആയി ഉയര്‍ന്നു. ദുരന്തത്തില്‍ മരിച്ച 27 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് ബ്രസീലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറ ന്‍സിക് മെഡിസിന്‍ പറഞ്ഞു.
120 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രളയത്തില്‍ ആയിരത്തോളം പേര്‍ക്കു വീട് നഷ്ടപ്പെട്ടു. ഇവരെ സ്‌കൂളുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
റിയോഡി ജനീറോയ്ക്ക് വടക്കുള്ള പെട്രോപോളീസില്‍ ചൊവ്വാഴ്ചയാണു കനത്തമഴ പെയ്തത്. പര്‍വ്വ തമേഖലയില്‍ ഇരുപത്തിയഞ്ച് സെന്റി മീറ്റര്‍ കൂടുതല്‍ മഴപെയ്തതാണു ദുരന്തത്തിനു കാരണം.