അമ്മയെ ബലാത്സംഗം ചെയ്തയാളെ ജീവിതകാലം മുഴുവൻ തടവിലിടണമെന്ന് ജഡ്ജി
മുംബൈ: അമ്മയെ ബലാത്സംഗം ചെയ്തയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലാ സെഷൻസ് കോടതി. ശിക്ഷ വിധിക്കുന്നതിനിടെ പ്രതിയെ ജീവിതകാലം മുഴുവൻ തടവിലിടാൻ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഷബീർ അഹമ്മദ് ഔട്ടി ഉത്തരവിട്ടു.
കൂടാതെ, 2000 രൂപ പിഴയും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണമെന്നാണ് വിധിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു സംഭവം. റാവൻവണ്ടി പൊലീസാണ് കേസ് അന്വേഷിച്ചത്. ജനുവരി 31നായിരുന്നു കേസിലെ അന്തിമ വാദം നടന്നത്.