ആന്ധ്ര വ്യവസായ മന്ത്രി ഗൗതം റെഡ്ഡി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
അമരാവതി∙ ആന്ധ്രാപ്രദേശ് ഐടി, വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി (50) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിക്ഷേപ സമാഹരണത്തിനായി ദുബായിലായിരുന്ന റെഡ്ഡി ഞായറാഴ്ചയാണ് ഹൈദരാബാദില്‍ തിരിച്ചെത്തിയത്.
മുന്‍ എംപി മേകപതി രാജ്‌മോഹന്‍ റെഡ്ഡിയുടെ മകനാണ്. നെല്ലൂര്‍ ജില്ലയിലെ ആത്മകൂര്‍ നിയമസഭാ മണ്ഡലത്തെയാണു ഗൗതം റെഡ്ഡി പ്രതിനിധീകരിച്ചിരുന്നത്. യുകെയിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍നിന്ന് ടെക്‌സ്‌റ്റൈല്‍സില്‍ എംഎസ്‌സി ചെയ്ത ഗൗതം റെഡ്ഡി 2014, 2019 വര്‍ഷങ്ങളില്‍ ആത്മകൂരില്‍നിന്നാണ് നിയമസഭയിലെത്തിയത്. റെഡ്ഡിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി.
No comments