ചെറായി രംഭാ ഓട്ടോ ഫ്യുവൽസിൽ കവർച്ച;1,30,000 രൂപയും മൊബൈൽ ഫോണും കവർന്നു
കൊച്ചി: ചെറായി ദേവസ്വംനടയിലെ രംഭാ ഓട്ടോ ഫ്യുവൽസിൽ കവർച്ച. പുലർച്ചെ 3 മണിക്ക് ശേഷമായിരുന്നു കവർച്ച നടന്നത്. പമ്പിൽ ഉണ്ടായിരുന്ന 1,30,000 രൂപയും മൊബൈൽ ഫോണും കവർന്നു. എറണാകുളം കോമ്പാറ സ്വദേശിയുടെ ഉടമസ്ഥതയിലാണ് പമ്പ്.
പമ്പിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. ഇന്നലത്തെ കളക്ഷൻ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും മൊബൈൽ ഫോണുമായിരുന്നു പമ്പിൽ ഉണ്ടായിരുന്നത്. ഇത് നഷ്ടപ്പെട്ടതായാണ് വിവരം. സംഭവത്തിൽ മുനമ്പം പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇന്ന് (വ്യാഴം) പുലർച്ചെ കോഴിക്കോട് നഗരത്തിലുള്ള പെട്രോൾ പമ്പിലും സമാനരീതിയിൽ മോഷണം നടന്നിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം പമ്പിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയുമായിട്ടായിരുന്നു മോഷ്ടാവ് കടന്നത്. മുഖംമ്മൂടി ധരിച്ചെത്തിയ മോഷ്ടാവ് മുളകു പൊടി വിതറിയ ശേഷമായിരുന്നു ആക്രമണം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഇതിന്റെ അന്വേഷണം പുരോഗമിച്ചു വരികയാണ്.