Featured Posts

Breaking News

നാഷനൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധി ഇ.ഡി ഓഫിസിൽ


ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ ഹാജരാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഇ.ഡി ഓഫിസിനു മുന്നിലെത്തി. പിന്തുണയുമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.

ഇ.ഡി ഓഫിസിനു മുന്നിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് കണ്ട് അക്ബർ റോഡിലും പരിസരത്തും നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. എ.ഐ.സി.സി ആസ്ഥാനവും പൊലീസ് വലയത്തിലാണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് കോൺഗ്രസ് ആരോപണം. കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും ഇ.ഡി ഓഫിസുകളിലേക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

No comments