Featured Posts

Breaking News

സെന്‍സെക്‌സില്‍ 350 പോയന്റ് നഷ്ടം: നിഫ്റ്റി 16,300നരികെ






മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം ഉയര്‍ത്തിയതിനുപിന്നാലെ ഭാവിയിലും നിരക്കുയര്‍ത്തലുണ്ടാകുമെന്ന സൂചന നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.

സെന്‍സെക്‌സ് 350 പോയന്റ് നഷ്ടത്തില്‍ 54,537ലും നിഫ്റ്റി 100 പോയന്റ് താഴ്ന്ന് 16,300ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്‍ഡ്ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര തുടങ്ങി സെന്‍സെക്‌സിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ്.

ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, എന്‍ടിപിസി, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം, ഐടി തുടങ്ങി എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും 0.75ശതമാനം വീതം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.

No comments