തൃക്കാക്കരയില്‍ യുഡിഎഫ് തേരോട്ടം; ജോയെ തുണയ്ക്കാതെ നഗരമേഖല
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് 4035 വോട്ടിന് മുന്നിൽ. രണ്ടാം റൗണ്ട് ബൂത്തുകളുടെ ഫലസൂചനകൾ വരുമ്പോഴാണ് 4035 വോട്ടിന് ഉമ തോമസ് മുന്നിലുള്ളത്. 2021ൽ ആദ്യ റൗണ്ടിൽ പി.ടി. തോമസ് നേടിയതിനേക്കാൾ വോട്ടുകളാണ് ഉമ തോമസ് നേടിയത്. മുഴുവന്‍ വോട്ടും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. ഒരു റൗണ്ടില്‍ 21 ബൂത്തുകൾ എണ്ണും.
ആകെ 239 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. വാശിയേറിയ പ്രചാരണത്തിന് ശേഷവും പോളിങ് ശതമാനം ഉയരാത്തതിനാൽ വിജയിക്കുന്ന സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറവാകുമെന്നാണ് ഇരു മുന്നണിയുടെയും വിലയിരുത്തൽ. പി.ടി. തോമസിന്റെ ഭൂരിപക്ഷത്തിന് ഒപ്പം എത്തില്ലെങ്കിലും ഉമ തോമസ് ജയിച്ചുകയറുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.
ഡോ. ജോ ജോസഫിലൂടെ അട്ടിമറി വിജയത്തിന് തൃക്കാക്കര വേദിയാകുമെന്ന അവകാശവാദം എൽ.ഡി.എഫും ഉയർത്തുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച 15,483 വോട്ടുകളിൽനിന്ന് ഗണ്യമായ വർധന ബി.ജെ.പി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ നേടുമെന്ന് എൻ.ഡി.എ കേന്ദ്രങ്ങളും പറയുന്നു