Featured Posts

Breaking News

ജലീലിനും കോൺസൽ ജനറലിനും അനധികൃത ഇടപാടുകൾ; സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്‌..


കൊച്ചി ∙ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്, മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച സത്യവാങ്‌മൂലം പുറത്ത്. ജലീലിനും കോൺസൽ ജനറലിനും അനധികൃത ഇടപാടുകളുണ്ടെന്നാണ് സത്യവാങ്‌മൂലത്തിലെ പ്രധാന ആരോപണം. നയതന്ത്ര ചാനൽ ഉപയോഗിച്ചായിരുന്നു ഈ അനധികൃത ഇടപാടുകളെന്നും സത്യവാങ്‌മൂലത്തിലുണ്ട്.

യുഎഇ ഭരണാധികാരികൾക്കിടയിൽ പ്രത്യേക പരിഗണനയ്ക്കായി ശ്രമം നടത്തിയെന്നാണ് മറ്റൊരു ആരോപണം. പ്രത്യേക പരിഗണന ലഭിച്ചാൽ കൂടുതൽ ബിസിനസ് നടത്താൻ കഴിയുമെന്ന് കെ.ടി.ജലീൽ പറഞ്ഞു. എല്ലാറ്റിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് ജലീൽ കോൺസൽ ജനറലിന് ഉറപ്പു നൽകിയെന്നും സ്വപ്ന വ്യക്തമാക്കുന്നു.

ജലീലുമായി ചേർന്ന് ബിസിനസ് തുടങ്ങുമെന്ന് കോൺസൽ ജനറൽ പറഞ്ഞതായും സത്യവാങ്‌മൂലത്തിലുണ്ട്. യുഎഇ ഭരണാധികാരിക്ക് ജലീൽ കത്തയച്ചെന്നും സ്വപ്ന ആരോപിച്ചു. മാധ്യമം ദിനപ്പത്രം ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. അയച്ചെന്ന് ആരോപിക്കുന്ന കത്ത് ഉൾപ്പെടെയുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചു.

Tags: KT Jaleel Kerala News

No comments