Featured Posts

Breaking News

ബസും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു


മലപ്പുറം: മലപ്പുറം പന്തല്ലൂർ മുടിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കൾ ഹൗസില്‍ മുഹമ്മദ് അമീൻ (20), കീഴാറ്റുർ സ്വദേശി ചുള്ളിയി മുഹമ്മദ് ഹിസാൻ (17) എന്നിവരാണ് മരിച്ചത്. പതിനൊന്നുമണിയോടെ പന്തല്ലൂർ മുടിക്കോടുവെച്ച് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മഞ്ചേരിയിൽനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും പന്തല്ലൂർ ഭാഗത്തേക്ക് പോകുന്ന ബൈക്കുമായിരുന്നു അപകടത്തിൽപെട്ടത്. മരിച്ച രണ്ടുപേരും പാണ്ടിക്കാട് അൻസാർ കോളേജിലെ വിദ്യാർഥികളാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

1 comment:

  1. Luckily, that is simple to control with this 3D printed seed floater. This project makes use of a lithophane model that Pencil Sharpener Electric maps the actual floor topography of the moon to make a sensible miniature rendering of it. This model adds tripod legs and a gap on the underside for a light-weight to make it a practical, beautiful lamp.

    ReplyDelete