Breaking News

വീണ്ടും പെൻസിൽ ചോദിക്കുമ്പോൾ അമ്മ തല്ലും; വിലവർധവിനെ കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി ഒന്നാം ക്ലാസുകാരി…


ഇന്ന് ഏറെ ചർച്ച ചെയ്യുന്ന വിഷയാണ് വിലവർദ്ധനവ്. നിത്യോപയോഗ സാധനങ്ങളുടെയും അവശ്യ സാധനങ്ങളുടെയും വില കൂടിയത് സാധാരണക്കാരെ ഏറെ ബാധിച്ചിരിക്കുകയാണ്. സാധനങ്ങളുടെ വിലവര്‍ധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി ആറു വയസുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ക്രിതി ദുബേയ് എന്ന പെൺക്കുട്ടിയാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.

ഉത്തര്‍പ്രദേശിലാണ് സംഭവം നടക്കുന്നത്. പെന്‍സില്‍, മാഗി എന്നീ സാധനങ്ങളുടെ വില വര്‍ധിച്ചതില്‍ കടുത്ത ആശങ്കയാണ് ഈ ഒന്നാം ക്ലാസുകാരി പങ്കുവച്ചിരിക്കുന്നത്.അരൂണ്‍ ഹാരി എന്ന ആളാണ് സംഭവത്തെ കുറിച്ച് ട്വിറ്ററിൽ പങ്കിട്ടിരിക്കുന്നത്. ഇതോടെ ഈ വിഷയം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് യുപിയിലെ ചിബ്രെമൗ എന്ന സ്ഥലത്താണ് പെണ്‍കുട്ടിയുടെ സ്വദേശം. പ്രധാനമന്ത്രിജീ എന്ന് തുടങ്ങിയാണ് കത്തെഴുതിയത്.

താന്‍ അനുഭവിക്കുന്ന സങ്കടവും വില വർദ്ധനവിനെ കുറിച്ചും കത്തില്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചിരിക്കുകയാണ് ക്രിതി. ഹിന്ദിയിലാണ് കത്ത് എഴുതിയിരിക്കുന്നത്. ‘പേര് ക്രിതി ദുബേയ്. ഞാൻ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ചില സാധനങ്ങളുടെ വില വലിയ രീതിയിലാണ് വർധിച്ചിരിക്കുന്നത്. എന്‍റെ പെന്‍സിലിനും റബറിനും വരെ വില കൂടി. കൂടാതെ മാഗിയുടെയും വില കൂടി. അതുകൊണ്ട് ഇപ്പോള്‍ അടുത്ത പെന്‍സില്‍ ചോദിക്കുമ്പോള്‍ അമ്മ എന്നെ തല്ലും. ഞാന്‍ എന്തു ചെയ്യണം? എന്നാണ് ക്രിതി കത്തിൽ ചോദിച്ചിരിക്കുന്നത്.

No comments