Featured Posts

Breaking News

എസ്ബിഐ സേവനങ്ങൾ ഇനി വീട്ടുപടിക്കൽ എത്തും സൗജന്യമായി ! അപേക്ഷിക്കേണ്ടത് എങ്ങനെ ?


എസ്ബിഐ ഡോർസ്റ്റെപ് ബാങ്കിം​ഗ് സർവീസുകൾ ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. ഈ സേവനം ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടത് കൊറോണ കാലത്താണ്. എന്നാൽ ഇതാ ഇപ്പോൾ സൗജന്യമായി എസ്ബിഐ ഡോർസ്റ്റേപ് ബാങ്കിം​ഗ് സർവീസ് അവതരിപ്പിച്ചിരിക്കുകയാണ് എസ്ബിഐ.

ഭിന്നശേഷിക്കാരായ ഉപഭോക്താക്കൾക്കാണ് സൗജന്യമായി ഈ സേവനം അവതരിപ്പിച്ചിരിക്കുന്നതെന്ന് എസ്ബിഐ ഇന്നലെ ട്വീറ്റ് ചെയ്തു. കാഷ് പിക്ക് അപ്, കാഷ് ഡെലിവറി, ചെക്ക് പികപ്, ഫോം 15എച്ച് പിക്ക് അപ്, കെവൈസ് രേഖകളുടെ പിക് അപ് എന്നിങ്ങനെയുള്ള സേവനങ്ങൾ എസ്ബിഐ ഉറപ്പ് നൽകുന്നു. മാസത്തിൽ മൂന്ന് തവണ ഇത്തരം സേവനങ്ങൾ സൗജന്യമായി നേടാം.

ഹോം ബ്രാഞ്ചിൽ നിന്ന് 5 കിമി പരിധിയിൽ താമസിക്കുന്ന ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, രോ​ഗബാധിതർ, കാഴ്ച ശക്തിയില്ലാത്തവർ എന്നിവർക്കും സേവനം ലഭ്യമാണ്.

എങ്ങനെ അപേക്ഷിക്കണം ?

1800 1037 188 or 1800 1213 721 എന്നീ ടോൾ ഫ്രീ നമ്പറുകളിലൂടെ രജിസ്റ്റർ ചെയ്യാം

യോനോ ആപ്പ് വഴിയും രജിസ്ട്രേഷൻ നടത്താം. ഇതിനായി യോനോയിലെ സർവീസ് റിക്വസ്റ്റ് ടാബിൽ ഡോർസ്റ്റെപ് സർവീസ് എന്നത് തെരഞ്ഞെടുക്കണം. ശേഷം അക്കൗണ്ട് നമ്പർ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം.

No comments