Featured Posts

Breaking News

പെണ്‍കുട്ടിയെ പൊതുസ്ഥലത്തുവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; കടന്നുപിടിച്ചയാളുടെ മുഖം കടിച്ചുപറിച്ച് 17 കാരി


മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പട്ടാപ്പകല്‍ പൊതുസ്ഥലത്തുവച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ദിനേഷ് ഗൗഡ് (33) എന്നയാള്‍ അറസ്റ്റില്‍. രക്ഷപ്പെടാനായി 17 കാരി ഇയാളുടെ മുഖത്ത് കടിച്ചപ്പോഴുണ്ടായ മുറിപ്പാടാണ് പ്രതിയെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഓഗസ്റ്റ് 11ന് താനെയിലെ ഘോഡ്ബന്ദര്‍ റോഡിലെ ആകാശപാതയിലൂടെ നടക്കുന്നതിനിടെയാണ് പിന്നിലൂടെയെത്തിയ ദിനേഷ് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. ഇയാളുടെ മുഖത്ത് കടിച്ച ശേഷം കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ചാണ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് മാന്‍പാഡ ഏരിയയിലെ മനോരമ നഗര്‍ സ്വദേശി ദിനേശ് ഗൗഡിനെ പിടികൂടിയത്. പോക്‌സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

പ്രതിയുടെ മുഖത്ത് കടിയേറ്റ മുറിപ്പാട് മാത്രമായിരുന്നു ഏക സൂചനയെന്ന് വര്‍തക് നഗര്‍ ഡിവിഷന്‍ അസിസ്റ്റന്റ് പൊലീസ് കമിഷനര്‍ നിലേഷ് സോനവാനെ പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലുള്‍പെടെ സ്ത്രീസുരക്ഷാ സംബന്ധിച്ച് നിരവധിപ്പേര്‍ ആശങ്ക പങ്കുവച്ചിരുന്നു.


No comments