കൊച്ചി: കൊച്ചിയിൽ വീണ്ടും കൊലപാതകം. ഒരു മാസത്തിനിടെ നഗരത്തിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. തമ്മനം സ്വദേശി സജിൻ സഹീർ ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ കലൂർ ലിസി ആശുപത്രിക്കു സമീപമാണ് സംഭവം.

പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.