പശു ഇറച്ചി കൈവശം വച്ചതിന് യുവാവിന് ക്രൂര മർദ്ദനം; മൂന്ന് ബജ്റംഗ് ദൾ പ്രവർത്തകർ പിടിയിൽ
കർണാടകയിലെ ചിക്കമംഗളൂരുവിൽ പശു ഇറച്ചി കൈവശം വച്ചതിന് യുവാവിന് ക്രൂര മർദ്ദനം. അസം സ്വദേശിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. മൂന്ന് ബജ്റംഗ് ദൾ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇറച്ചിയുമായി പോവുകയായിരുന്ന അസം സ്വദേശിയെ മൂന്ന് ബജ്റംഗ് ദൾ പ്രവർത്തകർ പിടിച്ചുവയ്ക്കുകയായും, കയ്യിൽ പശു ഇറച്ചി എന്ന് മനസിലാക്കിയതോടെ തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
മർദ്ദന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. മൂന്ന് പേർക്കെതിരെ കേസെടുത്തു. കൂടാതെ പിടികൂടിയ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. കർണാടകയുടെ വിവിധ മേഖലകളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ പതിവാണ് അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ചിക്കമംഗളൂരുവിൽ ഉണ്ടായത്.