Featured Posts

Breaking News

സംസ്ഥാനത്ത് സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് രൂപവത്കരിച്ചു; ഭക്ഷ്യസുരക്ഷാ പരിശോധനയും രഹസ്യാന്വേഷണവും ചുമതല


തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രൂപവത്കരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തര സാഹചര്യത്തില്‍ അതിന്റെ അന്വേഷണം, തുടര്‍നടപടികള്‍, റിപ്പോട്ടിങ് എന്നിവ നടത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ ടാസ്ക് ഫോഴ്സിന്‍റെ ഉത്തരവാദിത്വമായിരിക്കും.

ഭക്ഷ്യ വിഷബാധയുടെ ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികളെടുക്കുന്നതിനും കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാര്‍ക്കറ്റില്‍ മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ എത്തുന്നതിന് മുന്‍പായിത്തന്നെ തടയുന്നതിനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായാണ് ടാസ്‌ക് ഫോഴ്സ്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി

ജീവനക്കാര്‍ അവരവരുടെ പ്രവര്‍ത്തനം അതീവ ഗൗരവത്തോടെയും കൂട്ടുത്തരവാദിത്വത്തോടുകൂടിയും രഹസ്യസ്വഭാവത്തോടുകൂടിയും നിറവേറ്റണം. ഭക്ഷ്യവിഷബാധയുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണം നടത്തുന്ന റിപ്പോര്‍ട്ടും കാലതാമസം വരുത്താതെ കമ്മിഷണര്‍ ഓഫീസില്‍ അയക്കണം. ആറുമാസത്തിലൊരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

No comments