Featured Posts

Breaking News

കുറഞ്ഞ ചെലവിൽ ഹജ് യാത്ര വാഗ്ദാനം ചെയ്തു തട്ടിപ്പ്; യുവാവ് അറസ്റ്റിൽ


കൊണ്ടോട്ടി ∙ കുറഞ്ഞ ചെലവിൽ ഹജ് യാത്ര വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവാവിനെ കൊണ്ടോട്ടി പൊലീസ് പിടികൂടി. വണ്ടൂർ തിരുവാലി സ്വദേശി ചേന്നൻ കുളത്തിൽ അനീസ് (33) ആണു കൊണ്ടോട്ടി സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റിലായത്. കഴിഞ്ഞ വർഷത്തെ ഹജ് യാത്രയ്ക്കു മുൻപ് 2022 ജൂൺ രണ്ടിനായിരുന്നു സംഭവം. ഹജ്ജിനു കഴിഞ്ഞ വർഷം യാത്രച്ചെലവു കൂടുതലായിരുന്നു.

അവസരം ലഭിക്കാനും പ്രയാസമായിരുന്നു. എന്നാൽ, കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാക്കാം എന്നറിയിച്ചു പ്രതി മുന്നോട്ടു വരികയായിരുന്നു.കൊണ്ടോട്ടിയിലെ മറ്റൊരു സ്ത്രീക്കും സമാന രീതിയിൽ പണം നഷ്ടമായിട്ടുണ്ട്. അവർ പരാതി നൽകിയിട്ടില്ല. അന്വേഷണം നടക്കുന്നതറിഞ്ഞ് ഒളിവിൽ പോയ പ്രതി ബെംഗളൂരുവിൽ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഒളിവിൽ കഴിയുമ്പോൾ ആണ് പിടിയിലാകുന്നതെന്നു പൊലീസ് അറിയിച്ചു.

ഹജ് യാത്രയുടെ പേരിൽ മാത്രമല്ല, മറ്റു പലരിൽനിന്നും പലതിന്റെയും പേരിൽ ഇയാൾ പണം തട്ടിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും 11 തട്ടിപ്പു കേസുകൾ നിലവിലുണ്ടെന്നും കൂടുതൽ പേർക്ക് പരാതികളുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കൊണ്ടോട്ടി എഎസ്പി വിജയ്ഭാരത് റെഡ്ഡി, എസ്ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

No comments