Featured Posts

Breaking News

ജിയോ 5ജി കേരളത്തിൽ അതിവേഗം മുന്നേറുന്നു...


കൊച്ചി: വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 50 നഗരങ്ങളിൽ ജിയോ ട്രൂ 5ജി സേവനം പ്രഖ്യാപിച്ച് കമ്പനി. ഇതോടെ രാജ്യത്തെ 184 നഗരങ്ങളിലെ ജിയോ ഉപഭോക്താക്കൾക്ക് ജിയോ ട്രൂ 5ജി സേവനം ആസ്വദിക്കാം. ഇതിൽ മിക്ക നഗരങ്ങളിലും ആദ്യമായി 5ജി എത്തിച്ചതും ജിയോയാണ്.

കേരളത്തിൽ ആലപ്പുഴ ടൗണിലും ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ എത്തി. ഇതോടെ ജിയോയുടെ 5ജി സേവനങ്ങൾ കേരളത്തിൽ 12 പ്രധാന നഗരങ്ങളിൽ എത്തിക്കഴിഞ്ഞു.

കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ, കണ്ണൂർ, കൊല്ലം, കോട്ടയം,മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് 5ജി എത്തിയത്.

ഈ നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾ ഇന്ന് മുതൽ അധിക ചെലവുകളില്ലാതെ 1 ജിബിപിഎസിൽ അധികം വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണിക്കപ്പെടും



No comments