കെട്ടു പൊട്ടിച്ചോടിയപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചു; ഉടമയുടെ തല കടിച്ചെടുത്ത് ഒട്ടകം
രാജസ്ഥാനിൽ ഉടമയുടെ തല കടിച്ചെടുത്ത് ഒട്ടകം. കെട്ടുപൊട്ടിച്ചോടിയപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അക്രമാസക്തനായ ഒട്ടകം ഉടമയുടെ തല കടിച്ചെടുത്തത്. നാട്ടുകാർ ഒട്ടകത്തെ കെട്ടിയിട്ട് അടിച്ചുകൊന്നു.
ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് സംഭവം. ഒട്ടകത്തെ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു ഒട്ടകം അതുവഴി കടന്നുപോയി. അതിൻ്റെ അരികിലേക്ക് പോകാനായി ഒട്ടകം കയർ പൊട്ടിച്ച് ഓടാൻ ശ്രമിച്ചു. ഈ ഒട്ടകത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.
കടിഞ്ഞാൺ പിടിച്ച് നിയന്ത്രിക്കാൻ ശ്രമിക്കവെ ഉടമ സോഹൻ റാം നായിക്കിനെ ഒട്ടകം ആക്രമിച്ച് നിലത്തേക്ക് ചവിട്ടിയിട്ടു. തുടർന്ന് ഉടമയുടെ കഴുത്തിൽ പിടിച്ച് മുകളിലേക്കുയർത്തി വീണ്ടും നിലത്തേക്കെറിഞ്ഞു. ഈ സമയത്ത് ഉടമയുടെ തല വേർപെട്ടു. തുടർന്ന് വേർപെട്ട കഴുത്ത് ഒട്ടകം ചവച്ചരച്ചു എന്ന് പൊലീസ് പറയുന്നു.
ഈ സമയത്ത് അവിടെയുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഒട്ടകത്തെ മരത്തിൽ കെട്ടിയിട്ടു. അക്രമാസക്തമായ ഒട്ടകത്തെ നിയന്ത്രണത്തിലാക്കാൻ ഇവർ വടി ഉപയോഗിച്ച് ഒട്ടകത്തെ അടിക്കുകയും അടിയുടെ ആഘാതത്തിൽ ഒട്ടകം ചത്തുപോവുകയുമായിരുന്നു.