കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസുമായി സഹകരിക്കില്ലെന്ന് സമസ്ത; വാഫി, വാഫിയ്യ സംവിധാനങ്ങള്‍ ഏറ്റെടുക്കും
കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസുമായുള്ള (സിഐസി)ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ച് സമസ്ത. വാഫി, വാഫിയ്യ സംവിധാനങ്ങള്‍ സമസ്ത ഏറ്റെടുക്കും. ഇതുസംബന്ധിച്ച് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.
ലീഗും സമസ്തയും തമ്മിലുള്ള തര്‍ക്കങ്ങളിലും കൊടുക്കല്‍ വാങ്ങലുകളിലും ഇടനിലക്കാരായിരുന്നു സിഐസി. ഹക്കിം ഫൈസി ആദൃശേരിയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായിരുന്നു സിഐസിയുവിന്റെ തലപ്പത്തുണ്ടായിരുന്നവര്‍. ഹക്കിം ഫൈസിയെ സമസ്ത നേരത്തെ തന്നെ പുറത്താക്കുകയും ഹക്കീം ഫൈസിയുടെ പ്രവര്‍ത്തങ്ങളെല്ലാം സംഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹക്കീം ഫൈസിയുമായും സിഐസിയുമായും ലീഗ് ബന്ധം തുടരുന്നതിനിടയിലാണ് സമസ്ത ബന്ധം വിച്ഛേദിക്കുന്നനിലപാട് സ്വീകരിക്കുന്നത്.
കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസിന്റെ ജനറല്‍ സെക്രട്ടറിയായി ഹക്കീം ഫൈസി ആദൃശേരി തുടരുന്ന കാലത്തോളം സിഐസിയുമായി സഹകരിക്കില്ലെന്നാണ് സമസ്തയുടെ നിലപാട്.
കോഡിനേഷന്‍ ഇസ്‌ലാമിക് കോളജസ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി അഹ് ലുസ്സുത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് എതിരേ പ്രചാരണം നടത്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ എല്ലാഘടകങ്ങളില്‍ നിന്നും അബ്ദുല്‍ ഹകീം ഫൈസിയെ നീക്കം ചെയ്യാന്‍ 09.11.2022 ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചതാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി സി.ഐ.സി ജനറല്‍ സെക്രട്ടറിയായി തുടരുന്ന കാലത്തോളം സി.ഐ.സി യുമായി സമസ്ത സഹകരിക്കുന്നതല്ലെന്നും എന്നാല്‍ സി.ഐ.സിയുടെ പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹക്കീം ഫൈസിയോട് സി.ഐ.സി യില്‍ നിന്നും മാറി നില്‍ക്കാന്‍ സാദിഖലി തങ്ങള്‍ നിര്‍ദ്ദേശിച്ചതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തങ്ങളുമായി സഹകരിച്ച് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് വാഫി, വഫിയ്യ സംവിധാനം പൂര്‍വോപരി ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോവാന്‍ വേണ്ടത് ചെയ്യാനും യോഗം തീരുമാനിച്ചു.
സാദിഖലി ശിഹാബ് തങ്ങളുമായി സഹകരിച്ച് വാഫി, വാഫിയ്യ സംവിധാനം ശക്തിപ്പെടുത്തും. വാഫി, വാഫിയ്യ സംവിധാനത്തെ സമസ്തയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാനും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു.