അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: യുവാവ് അറസ്റ്റിൽ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പട്ടാപ്പകൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ, തെള്ളകം ഭാഗത്ത് വാഴകാല വീട്ടിൽ ( ഏറ്റുമാനൂർ എം.എച്ച്.സി കോളനിയിൽ വാടകക്ക് താമസം) എ.വി. അഷറഫ് (42) എന്നയാളെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ രാവിലെ 11 മണിയോടെ ഭർത്താവിന് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞുവന്നിരുന്ന മെഡിക്കൽ കോളേജിെൻറ വരാന്തയിൽ ഇരുന്ന വീട്ടമ്മയുടെ കൈയിൽ നിന്നും വീട്ടമ്മ അൽപം മയങ്ങിയ സമയം കുട്ടിയെ എടുത്തുകൊണ്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.
കുഞ്ഞിൻറ കരച്ചിൽ കേട്ട് മാതാവ് ബഹളം വെച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ ഇയാളെ തടഞ്ഞുവെച്ച്, പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി. ഇയാളെ അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ കെ. ഷിജി, എസ്.ഐ എം.എച്ച്. അനുരാജ്, ജയൻ തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു