സാലഡ് കഴിക്കുന്നത് ഇഷ്ടമാണോ; അറിയാം ഈ ഗുണവിശേഷങ്ങള്‍
നമ്മളില്‍ പലര്‍ക്കും സാലഡ് കഴിക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ചിലര്‍ക്കാകട്ടെ സാലഡ് അത്ര പ്രിയമുള്ളതുമല്ല. കൂടുതലും വേവിയ്ക്കാതെയുള്ള പച്ചക്കറികളും പഴങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയാണ് സാലഡുണ്ടാക്കുന്നത്. സാലഡ് കഴിക്കുന്ന ശീലം ആരോഗ്യസംരക്ഷണത്തില്‍ വലിയ ഗുണം ചെയ്യും
പതിവായി ഒരു ബൗള്‍ സാലഡ് കഴിക്കുന്നത് ശരീരത്തിന് പലവിധത്തിലാണ് ഗുണകരമാകുന്നത്. സാലഡ് കഴിക്കുന്നത് മെറ്റബോളിസത്തെ നിയന്ത്രിക്കാനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും മലവിസര്‍ജ്ജനം മെച്ചപ്പെടുത്താനും സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കാനാഗ്രഹിക്കുന്നവര്‍ക്കും സാലഡ് കഴിക്കുന്നത് വലിയ ഗുണം ചെയ്യും.ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സാലഡുകളിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോളിന്റെ അളവും നിയന്ത്രിക്കും. ധാരാളം ഫൈബര്‍ അടങ്ങിയ സാലഡ് ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും ഇതിന് കഴിയും. കൂടാതെ, മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കും.പച്ചക്കറികളും പഴങ്ങളും അടങ്ങിയ ഭക്ഷണക്രമം രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദ്രോഗം, പക്ഷാഘാതം എന്നിവ കുറയ്ക്കും.
ദഹനപ്രശ്‌നങ്ങള്‍ക്കും സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും. നാരുകള്‍ അടങ്ങിയ ഭക്ഷണക്രമം മലബന്ധം ലഘൂകരിക്കാനും തടയാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഹൃദ്രോഗവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ പച്ചക്കറികള്‍ സാലഡില്‍ ഉള്ളതിനാല്‍ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും.