Featured Posts

Breaking News

ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ൽ പൂ​ജ തുടരാം; മ​സ്ജി​ദ് ക​മ്മി​റ്റിയുടെ ഹ​ര​ജി അ​ല​ഹ​ബാ​ദ് ഹൈകോടതി തള്ളി


ലഖ്നോ: ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ലെ നി​ല​വ​റ​യി​ൽ പൂ​ജ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ വാ​രാ​ണ​സി ജി​ല്ല കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെയുള്ള ഹ​ര​ജി​ അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി തള്ളി. മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് കോടതി വ്യക്തമാക്കി. പ​ള്ളി നി​യ​ന്ത്രി​ക്കു​ന്ന അ​ൻ​ജു​മ​ൻ ഇ​ൻ​തി​സാ​മി​യ മ​സ്ജി​ദ് ക​മ്മി​റ്റിയാണ് ഹരജി ന​ൽ​കി​യത്. ഫെബ്രുവരി 15ന് വാദം പൂർത്തിയാക്കിയ ഹരജിയിൽ ജ​സ്റ്റി​സ് രോ​ഹി​ത് ര​ഞ്ജ​ൻ അ​ഗ​ർ​വാ​ളിന്‍റെ ബെഞ്ചാണ് വിധി പറഞ്ഞത്.

ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ലെ നി​ല​വ​റ​യി​ൽ പൂ​ജ ന​ട​ത്താ​ൻ അ​നു​മ​തി നൽകിയ വിധിക്കെതിരെയുള്ള തങ്ങളുടെ എതിർപ്പുകൾ മ​സ്ജി​ദ് ക​മ്മി​റ്റി​ ഹരജിയിൽ വ്യക്തമാക്കിയിരുന്നു. പ​ള്ളി​യു​ടെ ഭാ​ഗ​മാ​യ വ്യാ​സ് തെ​ഹ്ഖാ​ന എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​ല​വ​റ 1993 മു​ത​ൽ ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലാ​ണെ​ന്നും വ്യാ​സ് കു​ടും​ബ​ത്തി​നോ മ​റ്റാ​ർ​ക്കെ​ങ്കി​ലു​മോ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​നും ആ​രാ​ധ​ന ന​ട​ത്താ​നും ക​ഴി​യി​ല്ലെ​ന്നും മ​സ്ജി​ദ് ക​മ്മി​റ്റി​ വാ​ദി​ച്ചു.

30 വ​ർ​ഷ​മാ​യി അ​വി​ടെ പൂ​ജ ന​ട​ന്നി​രു​ന്നി​ല്ല. ഇ​പ്പോ​ൾ കോ​ട​തി റി​സീ​വ​റെ നി​യ​മി​ച്ച​തി​നും ത​ൽ​സ്ഥി​തി​യി​ൽ മാ​റ്റം വ​രു​ത്തി​യ​തി​നും മ​തി​യാ​യ കാ​ര​ണമില്ലെന്നും മ​സ്ജി​ദ് ക​മ്മി​റ്റി ചൂണ്ടിക്കാട്ടിയിരുന്നു. എ​ന്നാ​ൽ, 1993ന് ​ശേ​ഷ​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം സി.​ആ​ർ.​പി.​എ​ഫ് ഏ​റ്റെ​ടു​ക്കും​വ​രെ നി​ല​വ​റ​യി​ൽ പൂ​ജ ന​ട​ന്നി​രു​ന്നു​വെ​ന്നാ​ണ് ഹി​ന്ദു​പ​ക്ഷ​ം വാ​ദിച്ചത്. ഇരുപക്ഷത്തിന്‍റെയും വിശദവാദം കേട്ടശേഷമാണ് കോടതി വിധി പറഞ്ഞത്.

ജ​നു​വ​രി 31നാ​ണ് ഗ്യാൻവാപി മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള 'വ്യാസ് കാ ത‌ഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകി വരാണസി ജി​ല്ല കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി.

No comments