Featured Posts

Breaking News

നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം; കണ്ടെത്തിയത് കഴുത്തറത്ത നിലയിൽ


തിരുവനന്തപുരം: ദേശീയപാതയിൽ തിരുവനന്തപുരം കന്യാകുമാരി റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്‍റെ മൃതദേഹം. കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. കേരള-തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം.

വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപുവി (44) നെയാണ് മഹേന്ദ്ര എസ്.യു.വി കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കാറിന്റെ മുൻസീറ്റിലായിരുന്നു മൃതദേഹം. രാത്രി 12 മണിയോടെ നാട്ടുകാരാണ് കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്.

മൃതദേഹം നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments