ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി ദേഹത്തേക്ക് വീണു; പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം
മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്കിലെ എളയിടത്ത് മാറാടിക്ക അലിഖാനാണ് (62) മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
അപകടം നടക്കുമ്പോൾ അലിഖാൻ താഴത്തെ ബെർത്തിൽ കിടക്കുകയായിരുരുന്നു. സെൻട്രൽ ബെർത്ത് പൊട്ടി കഴുത്തിൽ വന്നിടിച്ച് മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിനു ക്ഷതം വരികയുമായിരുന്നു. അതിനെത്തുടർന്നു കൈകളും കാലുകളും തളർന്നു പോയി.
റെയിൽവേ അധികൃതർ ഉടൻ തന്നെ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് വിദഗ്ദ ചികിത്സയ്ക്കായി ഹൈദരാബാദിലെ കിങ്സ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച ശസ്ത്രിക്രിയ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച മരിച്ചു.
Ali Khan was lying on the lower berth when the accident took place. The central berth broke and hit the neck, breaking three bones and damaging the nerve. After that, the arms and legs became weak.