Featured Posts

Breaking News

ഈസിയായി ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം...


ബാങ്കിംഗ് സേവനങ്ങള്‍ക്ക് മുതല്‍ മറ്റേതെങ്കിലും ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വരെ ആധാര്‍ തന്നെയാണ് പ്രധനമായും നാം ആശ്രയിക്കുന്ന തിരിച്ചറിയല്‍ രേഖ. പുറത്തിറങ്ങുമ്പോള്‍ എന്തെങ്കിലും ആവശ്യത്തിന് ആധാര്‍ ചോദിക്കുമ്പോള്‍ എടുത്തില്ല എന്ന് മറുപടി വേണ്ട. നിങ്ങളുടെ ആധാര്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയും.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന ഈ സവിശേഷ തിരിച്ചറിയല്‍ രേഖ നിങ്ങള്‍ക്ക് സാധാരണ ആധാറിന്റെ എല്ലാ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. എന്നാല്‍ അത് പലര്‍ക്കും അറിയില്ലെന്ന് മാത്രം. ഫിസിക്കല്‍ ആധാറിന് സമായമായി ഉപയോക്താവിന്റെ ബയോമെട്രിക് ഡാറ്റകള്‍ ഇതിലുമുണ്ടാവും.

എപ്പോള്‍ വേണമെങ്കിലും എവിടെ നിന്ന് വേണമെങ്കിലും നിങ്ങളുടെ ആധാര്‍ കാര്‍ഡ് ആക്‌സസ് ചെയ്യാനുള്ള അവസരമാണ് ഡിജിറ്റല്‍ ആധാര്‍ മുന്നോട്ട് വയ്ക്കുന്നത്. കൂടാതെ ഈ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നത് വേഗമേറിയതും, ലളിതവുമായ പ്രക്രിയയാണ് എന്നതും ഇതിനെ വേറിട്ട് നിര്‍ത്തുന്നു.

എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

സാധുവായ ഒരു ആധാര്‍ നമ്പറോ, എന്റോള്‍മെന്റ് ഐഡിയോ ഉണ്ടായിരിക്കണം എന്നതാണ് ഇതിലെ പ്രധാന കാര്യം. മറ്റൊന്ന് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു മൊബൈല്‍ നമ്പറും കൂടിയേ തീരൂ. ഇത് രണ്ടും ഉള്ളവര്‍ക്ക് ഡിജിറ്റല്‍ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

നിങ്ങള്‍ ചെയ്യേണ്ടത്

https://uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ശേഷം 'My Aadhaar' സെഷനില്‍ നിന്ന് 'Download Aadhaar' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിശദാംശങ്ങളും, സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സെക്യൂരിറ്റി കോഡും നല്‍കുക.
മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കി, 'Verify and Download' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങളുടെ ഡിജിറ്റല്‍ ആധാര്‍ ഡൗണ്‍ലോഡ് ആയി എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ഇത് പിഡിഎഫ് ഫോര്‍മാറ്റില്‍ പാസ്‌വേഡ് പ്രൊട്ടക്റ്റഡ് ആയിട്ടായിരിക്കും ഉണ്ടാവുക. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നടപടി. നിങ്ങളുടെ പേരിന്റെ ആദ്യത്തെ നാല് അക്ഷരങ്ങളും ജനന വര്‍ഷവും ഇന്‍ ബില്‍റ്റ് ആയി പാസ്‌വേര്‍ഡ് വരും. അത് അടിച്ചാല്‍ നിങ്ങള്‍ക്ക് ആധാര്‍ തുറന്നു കാണാവുന്നതാണ്.

Story Short: From banking services to any other official certificate, Aadhaar is the identity document that we rely on the most. When you ask for Aadhaar when you go out, you don't have to answer that you didn't take it. You can store your Aadhaar digitally.

Digital Aadhaar offers an opportunity to access your Aadhaar card anytime from anywhere. And what sets it apart is that downloading this card is a quick and simple process.

The key is to have a valid Aadhaar number or Entrolment ID. Another is an Aadhaar-linked mobile number. Those having both can download the digital Aadhaar card.

No comments