Featured Posts

Breaking News

സാംസങ് ഗാലക്സി 5ജി ഫോണിന് ഡിസ്കൗണ്ട് വീശിയെറിഞ്ഞ് ആമസോൺ..


ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആരാധകർക്ക് ആമസോണും സാംസങ്ങും ചേർന്ന് ചില സ്മാർട്ട്ഫോണുകൾ ലഭ്യമാക്കിയിട്ടുണ്ട്. ബജറ്റ് വിലയിൽ സാംസങ് പുറത്തിറക്കുകയും ആമസോൺ കിടിലൻ ഡിസ്കൗണ്ട് ലഭ്യമാക്കുകയും ചെയ്തിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഗാലക്സി M15 5G (Samsung Galaxy M15 5G). 12000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്നവർക്ക് സാംസങ്ങിൽ നിന്ന് തെരഞ്ഞെടുക്കാവുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഗാലക്സി എം15 5ജി. അ‌ടുത്തിടെ ലോഞ്ച് ചെയ്യപ്പെട്ട പുതിയ 5ജി സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ ഈ വിലയ്ക്കുള്ളിൽ നൽകാവുന്ന പുതിയ മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.

6000mAh ബാറ്ററി, ഡൈമെൻസിറ്റി ചിപ്‌സെറ്റ്, 50MP ക്യാമറ തുടങ്ങി നിരവധി മികച്ച ഫീച്ചറുകളോടെയാണ് സാംസങ് ഈ സ്മാർട്ട്ഫോൺ ഏപ്രിലിൽ പുറത്തിറക്കിയത്, ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എം15 5ജിയുടെ 4GB റാം+ 128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 13,299 രൂപയും 6GB+ 128GB വേരിയന്റിന് 14,799 രൂപയുമായിരുന്നു വില.

എന്നാൽ ആമസോണിലെ നിലവിലെ ലിസ്റ്റിങ് പ്രകാരം യഥാർഥ വിലയിൽ ഡിസ്കൗണ്ട് നൽകി 12,999 രൂപയ്ക്ക് ആണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും സാംസങ് ഗാലക്സി എം15 5ജിക്ക് ആമസോൺ ലഭ്യമാക്കിയിരിക്കുന്നു. അ‌തിനാൽ വില വീണ്ടും കുറയുന്നു.

അ‌തായത് ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ 11,999 രൂപ വിലയിൽ ഗാലക്സി എം15 5ജി വാങ്ങാം. ബജറ്റ് സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഈ സാംസങ് ഫോണിന് മേൽ കൂടുതൽ ഇഷ്ടം തോന്നാൻ ആമസോണിലെ ഡിസ്കൗണ്ട് സഹായിക്കുന്നു. സാംസങ്ങിന്റെ ജനപ്രീതിയും ഗാലക്സി എം15 5ജിയുടെ കരുത്താണ്.

സാംസങ് ഗാലക്സി എം15 5ജിയുടെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് FHD+ ഇൻഫിനിറ്റി-V സൂപ്പർ അമോലെഡ് സ്ക്രീൻ ആണ് ഇതിലുള്ളത്. മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ ആണ് ഗാലക്സി എം15 5ജിയുടെ കരുത്ത്.

128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം 4GB/ 6GB LPDDR4x റാം, എന്നിവ ഗാലക്സി എം15 വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 6000mAh ബാറ്ററിയും ഇതിലുണ്ട്. ഇത് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉപയോഗത്തിന് സഹായകമാകും. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് ഈ ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള വൺ യുഐ 6ൽ ആണ് പ്രവർത്തനം.

ക്യാമറയുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.2 അപ്പേർച്ചറുള്ള 5എംപി അൾട്രാ വൈഡ് ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ സെൻസർ, എൽഇഡി ഫ്ലാഷ് എന്നിവ ഈ റിയർ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 13MP സെൽഫി ക്യാമറയുമുണ്ട്.

5G SA / NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.3, ജിപിഎസ്+ ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, എന്നിവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. സുരക്ഷയ്ക്കായി സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 3.5 എംഎം ഓഡിയോ ജാക്ക് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

Story Short: Amazon and Samsung have made some smartphones available for budget 5G smartphone fans. Samsung Galaxy M15 5G is one of the smartphones that Samsung has launched at a budget price and Amazon is offering a huge discount. The Galaxy M15 5G is one of the best 5G smartphones from Samsung for those looking for a 5G smartphone under Rs 12,000.

No comments