കറിവേപ്പിലയെ വെറും നിസാരക്കാര്യമായി കളയാന്‍ വരട്ടെ...
കറിവേപ്പിലയെ വെറും നിസാരക്കാര്യമായി കളയാന്‍ വരട്ടെ. നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണിത്. കറികള്‍ക്ക് രുചി പകരുക മാത്രമല്ല ഇത് ചെയ്യുന്നതെന്ന് സാരം.ആന്റിഓക്‌സിഡന്റുകളാലും പോഷകങ്ങളാലും സമ്പന്നമാണ് ഈ കുഞ്ഞന്‍ ഇലകള്‍
ആന്റി ഓക്സിഡന്റുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയിക്കുന്നതിമാല്‍ കറിവേപ്പില തലമുടിയെ ശക്തവും ആരോഗ്യകരവുമാക്കാന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയ വിറ്റാമിന്‍ ബിയും മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തുകയും അകാല നരയെ തടയുകയും ചെയ്യുന്നും.
എ, ബി, സി തുടങ്ങിയ വിറ്റാമിനുകളും കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ ഈര്‍പ്പം വര്‍ധിപ്പിക്കാനും മൃത രോമകൂപങ്ങളെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. ഇതിലുള്ള ഉയര്‍ന്ന ബീറ്റാ കരോട്ടിനും പ്രോട്ടീനും മുടി കൊഴിച്ചില്‍ തടയുന്നതിന് സഹായിക്കുന്നു.
കറിവേപ്പിലയിലുള്ള വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പതിവായി കറിവേപ്പില കഴിക്കുന്നത് തിമിരം പോലുള്ള അവസ്ഥകളെ തടയാനും കാഴ്ച മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഇതിലെ വിറ്റാമിന്‍ ഇ ചര്‍മത്തെ പോഷിപ്പിക്കാനും അതിന്റെ ഘടന മെച്ചപ്പെടുത്താനും പ്രയോജനപ്പെടും.
ചീത്ത കൊളസ്‌ട്രോള്‍ രൂപപ്പെടുന്നത് തടയാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും കറിവേപ്പില ഗുണം ചെയ്യും.മെറ്റബോളിസം കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും ഇത് വളരെ നല്ലതാണ്.