500 രൂപയ്ക്കുള്ളിൽ കിട്ടുന്ന മികച്ച എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം സേവന ദാതാവാണ് ഭാരതി എയർടെൽ. എയർടെലിന്റെ പക്കൽ നിരവധി പ്രീപെയ്ഡ് പ്ലാനുകളുണ്ട്. അതിൽ പ്രീപെയ്ഡ് വരിക്കാർക്ക് 500 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന നിരവധി വാല്യൂ പ്ലാനുകളും ഉണ്ട്. മുടക്കുന്ന തുകയുടെ മൂല്യം ഉറപ്പായും തിരികെ ലഭിക്കുന്ന ഈ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക നല്ലരീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്നു.
ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം എയർടെലിന്റെ പക്കൽ 500 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന 6 വാല്യൂ പ്രീപെയ്ഡ് പ്ലാനുകളാണ് ഉള്ളത്. അവ 155 രൂപ, 179 രൂപ, 199 രൂപ, 279 രൂപ, 395 രൂപ, 455 രൂപ എന്നീ നിരക്കുകളിൽ എത്തുന്നു. ഇതിൽ 279 രൂപ, 395 രൂപ പ്ലാനുകൾ പുതിയതാണ്.
155 രൂപയുടെ പ്ലാൻ എയർടെലിൽനിന്ന് ലഭിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണ്. 24 ദിവസ വാലിഡിറ്റി ആണ് ഇതിൽ ലഭിക്കുക. അൺലിമിറ്റഡ് കോളിങ്, ആകെ 1 ജിബി ഡാറ്റ, 300 എസ്എംഎസ്, അധിക ആനുകൂല്യം എന്ന നിലയിൽ വിങ്ക് മ്യൂസിക്, ഹെലോട്യൂൺസ് എന്നിവ ഈ പ്ലാനിൽ ലഭ്യമാകും.
എയർടെലിന്റെ 179 രൂപയുടെ പ്ലാൻ ആകെ 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, 300 സൗജന്യ എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. അധിക ആനുകൂല്യമായി സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്കും ആണ് നൽകിയിരിക്കുന്നത്. 28 ദിവസമാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി.
199 രൂപയുടെ എയർടെൽ വാല്യൂ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ്, ആകെ 3 ജിബി ഡാറ്റയും 300 എസ്‌എംഎസ് എന്നിവയുമായി 30 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്നു. ഒരു മാസത്തേക്കുള്ള വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും നിരക്ക് കുറഞ്ഞ എയർടെൽ പ്രീപെയ്ഡ് പ്ലാനാണിത്.
279 രൂപയുടെ പ്ലാൻ എയർടെലിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാൻ ആണ്. 45 ദിവസത്തെ സേവന വാലിഡിറ്റിയും അൺലിമിറ്റഡ് വോയിസ് കോളിങ്, ആകെ 2ജിബി ഡാറ്റ, 600 എസ്എംഎസ് എന്നിവയും ഈ പ്ലാനിൽ ലഭിക്കും. കുറഞ്ഞ നിരക്കിൽ വാലിഡിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എത്തുന്ന എയർടെൽ പ്ലാൻ ആണിത്.
395 രൂപയുടെ എയർടെൽ പ്ലാനും പുതിയതാണ്. ഈ പ്ലാനിൽ 6 ജിബി ഡാറ്റ, 70 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 600 എസ്എംഎസ് എന്നിവ ലഭ്യമാകും. തുടക്കത്തിൽ 56 ദിവസ വാലിഡിറ്റിയാണ് ഇതിൽ ലഭ്യമായിരുന്നത്. എന്നാൽ പിന്നീട് വാലിഡിറ്റി 70 ദിവസമാക്കി ഉയർത്തി.
455 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യത്തിനൊപ്പം 84 ദിവസത്തേക്ക് ആകെ 6 ജിബി ഡാറ്റയും 900 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. അപ്പോളോ 24 X 7 ആനുകൂല്യങ്ങൾ, ഫാസ്‌ടാഗിൽ ക്യാഷ്ബാക്ക്, വിങ്ക് മ്യൂസിക് ഫ്രീ, ഫ്രീ ഹലോട്യൂൺസ് എന്നിവയാണ് ഇതിലെ അധിക ആനുകൂല്യങ്ങൾ.