Featured Posts

Breaking News

കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു; അപകടം കണ്ണൂരിൽ..


കണ്ണൂർ∙ ഏച്ചൂർ മാച്ചേരിയിൽ നമ്പ്യാര്‍ പീടികയ്ക്ക് സമീപം കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു.മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹിൽ ആദില്‍ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്.

ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു കൂട്ടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. അടുത്ത വീട്ടിൽ ജോലി ചെയ്യുന്നവരാണ് കുളത്തിൽനിന്ന് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും അഗ്നിരക്ഷാ സേനയും ചക്കരക്കൽ പോലീസും സ്ഥലത്തെത്തി. അഞ്ചരക്കണ്ടി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളാണ് ആദിലും മിസ്ബുലും.

Story Short: Two students drowned while bathing in a pond near Nambiar Peetika in Etchur Macheri. Misbul Aamir (12) in Puthiya Pura and Adil bin Muhammad (11) in Macheri Anugari died in Mauvvancheri forest.

No comments