Featured Posts

Breaking News

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു


സൂറത്ത്:   ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഒരു സ്ത്രീയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തെടുത്തതായും അധികൃതർ അറിയിച്ചു.

എട്ട് വർഷം മുൻപ് പണിത കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ശനിയാഴ്ച പെയ്ത കനത്ത മഴയിലാണ് കെട്ടിടം ഇടിഞ്ഞു വീണത്. 15 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ ഇന്ന് രാത്രിയോടെ രക്ഷപ്പെടുത്താനാകുമെന്ന് സൂറത്ത് പോലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ടും ആത്മവിശ്വാസം പ്രകടിപ്പിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അവരുടെ ശബ്ദം കേൾക്കാം, ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ അവരെ രക്ഷപ്പെടുത്തും

കെട്ടിടം തകർന്ന് വീഴുമ്പോൾ അഞ്ച് കുടുംബങ്ങൾ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നതായാണ് നിഗമനം. ബാക്കി ഫ്ലാറ്റുകളെല്ലാം ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.

Story Short: A six-storey building collapsed in Surat's Sachin Pali village after days of continuous rain. 15 people were injured. Many people are suspected to be trapped. Authorities also said that a woman was pulled out alive from the rubble.

No comments