Featured Posts

Breaking News

സംസ്ഥാനം പനിക്കിടക്കയില്‍; അഞ്ച് ദിവസത്തിനിടെ ചികിത്സ തേടിയത് അര ലക്ഷത്തിലധികം പേര്‍


തിരുവനന്തപുരം : സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍. അഞ്ച് ദിവസത്തിനിടെ അരലക്ഷത്തോളം പേരാണ് ചികിത്സ തേടിയത്. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേരാണ്. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്താണ്. ഇന്നലെ മാത്രം 109 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.പനി വിവര കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടില്ലെന്ന് ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ആരോഗ്യവകുപ്പ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. ജൂണ്‍ 30നായിരിന്നു ആരോഗ്യവകുപ്പ് അവസാനമായി രോഗവിവര കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.

അഞ്ച് ദിവസത്തിനിടെ 55, 830 പേരാണ് പനി ബാധിച്ച് മാത്രം ചികിത്സ തേടിയത്. ഇന്നലെ 25 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവും ഉണ്ടായി. അഞ്ച് ദിവസത്തിനിടെ 493 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1693 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോട ചികിത്സയിലുണ്ട്.69 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 39 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. അഞ്ച് ദിവസത്തിനടെ 64 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 486 പേര്‍ ചികിത്സയിലുണ്ട്. 158 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായുമാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Story Short: The number of flu patients is increasing in the state. About half a lakh people sought treatment in five days. Yesterday alone, 11,438 people were treated for fever. Three deaths were also reported.

No comments