Featured Posts

Breaking News

12കാരന് റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് ക്രൂര മർദനം...


പട്ന: മോഷണം നടത്തിയെന്ന് സംശയിച്ച് 12കാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ഈ സമയം പൊലീസ് എത്തിയതോടെയാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. ബിഹാറിലെ ബെഗുസാരയിൽ ബല്ലിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജാനിപൂർ ധാലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

മർദിച്ച ശേഷം കുട്ടിയെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് അക്രമികൾ സംഭവസ്ഥലത്തുനിന്ന് പോകുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയത് ട്രാക്കിലൂടെ ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പാണ്.

തുടർന്ന് കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും മൊഴിയെടുക്കുകയും ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മർദനമേറ്റ കുട്ടിക്ക് ഗുരുതര പരിക്കുണ്ട്.

No comments