ഓഫറുകളുമായി ആമസോണ്‍ പ്രൈം ഡേ സെയില്‍ തിയ്യതി പ്രഖ്യാപിച്ചു
ആമസോണിന്റെ ഈ വര്‍ഷത്തെ പ്രൈം ഡേ വില്‍പനമേള പ്രഖ്യാപിച്ചു. ജൂലായ് 20 ശനിയാഴ്ച അര്‍ധരാത്രി 12.00 നാണ് പ്രൈം ഡേ സെയില്‍ ആരംഭിക്കുക. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന വില്‍പനമേള ആമസോണ്‍ പ്രൈം ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ്. വിവിധ വിഭാഗങ്ങളിലായി വന്‍ വിലക്കിഴിവാണ് വില്‍പനമേളയില്‍ ലഭിക്കുക. ആകര്‍ഷകമായ ഓഫറുകള്‍ക്കൊപ്പം ഇഎംഐ പ്ലാനുകളും ലഭ്യമാവും.
ആമസോണ്‍ എക്കോ ഉപകരണങ്ങള്‍ ഉള്‍പ്പടെ വന്‍ വിലക്കുറവില്‍ വില്‍പനയ്‌ക്കെത്തും.
ജൂലായ് 20 മുതല്‍ 21 വരെയാണ് പ്രൈം ഡേ സെയില്‍ നടക്കുന്നത്. ഇന്ത്യന്‍ ബ്രാന്‍ഡുകളും വിദേശ ബ്രാന്റുകളും ഉള്‍പടെ ഇന്റല്‍, സാംസങ്, വണ്‍പ്ലസ്, ഐഖൂ, ഓണര്‍, സോണി, അസുസ് ഉള്‍പടെ 450 ല്‍ ഏറെ ബ്രാന്റുകള്‍ വില്‍പനമേളയില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ ഉപകരണങ്ങളും വില്‍പനയ്‌ക്കെത്തും.
ജൂലായ് 20 മുതല്‍ 21 വരെയാണ് പ്രൈം ഡേ സെയില്‍ നടക്കുന്നത്. ഇന്ത്യന്‍ ബ്രാന്‍ഡുകളും വിദേശ ബ്രാന്റുകളും ഉള്‍പടെ ഇന്റല്‍, സാംസങ്, വണ്‍പ്ലസ്, ഐഖൂ, ഓണര്‍, സോണി, അസുസ് ഉള്‍പടെ 450 ല്‍ ഏറെ ബ്രാന്റുകള്‍ വില്‍പനമേളയില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ ഉപകരണങ്ങളും വില്‍പനയ്‌ക്കെത്തും.
എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാര്‍ഡുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകളില്‍ നിന്നും 10 ശതമാനം വിലക്കിഴിവ് പ്രൈം ഡേ സെയിലില്‍ ലഭിക്കും. ആമസോണ്‍ ഐസിഐസിഐ ക്രെഡിറ്റ്കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 2500 രൂപവരെ വെല്‍ക്കം റിവാര്‍ഡ് ആയും പ്രൈം ഉപഭോക്താക്കള്‍ക്ക് 300 രൂപ കാഷ്ബാക്കായും 2200 രൂപവരെയുള്ള റിവാര്‍ഡുകളും ലഭിക്കും.
പ്രൈം ടൈം സെയില്‍ വില്‍പനയിലെ ഓഫറുകളില്‍ ഉല്പന്നങ്ങള്‍ വാങ്ങണമെങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ ആമസോണ്‍ പ്രൈം അംഗങ്ങളായിരിക്കണം. 30 ദിവസത്തെ സൗജന്യ ട്രയല്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്കും ഓഫറുകള്‍ ലഭിക്കും.
പ്രൈം അംഗത്വത്തിന് ഒരു മാസം 299 രൂപയാണ് വില. മൂന്ന് മാസത്തേക്ക് 599 രൂപയും ഒരു വര്‍ഷത്തേക്ക് 1499 രൂപയും ആണ് ചിലവ്. ആമസോണ്‍ പ്രൈം ഷോപ്പിങ് എഡിഷന്‍ പ്ലാനിന് 399 രൂപയാണ് വില. പ്രൈം അംഗങ്ങള്‍ക്ക് ചില ഉല്പന്നങ്ങള്‍ക്ക് അതിവേഗ ഡെലിവറിയും ലഭ്യമാണ്. ഒപ്പം ആമസോണ്‍ പ്രൈം വീഡിയോ, മ്യൂസിക്, പ്രൈം റീഡിങ് എന്നിവയും ലഭിക്കും.