ജിയോ: 123 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍, 28 ദിവസം വാലിഡിറ്റി, 14 ജിബി ഡാറ്റ
മുംബൈ: ജിയോ ഭാരത് 4ജി ഫോണുകളുടെ പുതിയ മോഡല്‍ പുറത്തിറക്കി. വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള സൗകര്യങ്ങളുമായാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ഇന്റഗ്രേഷന്‍ ജിയോ പേ, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവന്‍ മ്യൂസിക് ആപ്പ്, പുതിയ ജിയോ ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകളോടെയാണ് പുതിയ ജിയോ ഭാരത് മോഡല്‍ എത്തിയിരിക്കുന്നത്. 1399 രൂപയാണ് ഇതിന് വില.
ജിയോ ചാറ്റ്- ഒരു ഇന്‍സ്റ്റന്റ് മെസേജിങ്-വോയ്സ്/ വീഡിയോ കോളിംഗ് -സേവനമാണ് ജിയോ ചാറ്റ്. ഉപയോക്താവിന് പ്രാദേശിക ഭാഷകളില്‍ സന്ദേശം അയക്കാനും ഗ്രൂപ്പ് ചാറ്റ് ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്.
പ്ലാനുകള്‍- 123 രൂപയ്ക്ക് 28 ദിവസം വാലിഡിറ്റി ലഭിക്കുന്ന പ്ലാനില്‍ 14 ജിബി ഡാറ്റ ലഭിക്കും. 1234 രൂപയുടെ വാര്‍ഷിക പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും 168 ജിബി ഡാറ്റയും ലഭിക്കും.