കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം, 12 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കേളകം മലയംപടി എസ് വളവില്‍ നാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം. 12 പേര്‍ക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. നാടക സംഘം സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കായംകുളം ദേവാ കമ്യൂണിക്കേഷന്‍ എന്ന നാടക സംഘത്തിലെ ആളുകള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. നാടകം കഴിഞ്ഞ ശേഷം ബത്തേരിയിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ബസില്‍ 14 പേരാണ് ഉണ്ടായിരുന്നത്.