Featured Posts

Breaking News

മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ അടിച്ചുകൊലപ്പെടുത്തി


ബെംഗളൂരു: അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് സംഭവം. 14 വയസുകാരന്‍ തേജസാണ് അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ ഫോണില്‍ കളിച്ചു കൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു.

ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാലാണ് മൊബൈല്‍ ഫോണില്‍ റീലുകള്‍ കാണുന്നതെന്ന് പറഞ്ഞെങ്കിലും രവികുമാര്‍ മകനെ പൊതിരെ തല്ലി. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍ രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

No comments